Thursday, March 12, 2009

ഞാന്‍ തുടങ്ങട്ടെ???

ഒരു പോസ്റ്റ് ഇടണം എന്ന മോഹം കുറേ ആയി മനസ്സില്‍. എന്തൊക്കെയോ എഴുതണം എന്നുണ്ട്. പക്ഷേ കഴിയുന്നില്ല.

സ്കൂളില്‍ പഠിച്ചപ്പൊ ചിലതൊക്കെ കുത്തിക്കുറിച്ചിരുന്നു. പിന്നെ, സോള്‍ഡ്രിങ്ങ് അയണും മള്‍ട്ടീമീറ്ററും സര്‍ക്യൂട്ടുകളും ആയി ജീവിതം ഒരു കരക്കടുപ്പിക്കാനുള്ള ഓട്ടത്തില്‍ എഴുത്തു വിട്ടു.

അവിചാരിതമായാണു ബൂലോകത്ത് എത്തിപ്പെട്ടത്. ഈ ഒറ്റപ്പെട്ട പ്രവാസജീവിതത്തിനു ഒരു അനുഗ്രഹമായി അത്. ഒരുപാട് നല്ല ഏട്ടന്‍ മാരെ എനിക്കീ ബൂലോകം തന്നു. ബ്രിജ് വിഹാരം മനുവേട്ടന്‍ , പോങ്ങുമ്മുടന്‍ ഹരിയേട്ടന്‍ , നന്ദപര്‍വ്വം നന്ദേട്ടന്‍ , തോന്യാസാക്ഷരങ്ങള്‍ പ്രശാന്ത്, നട്ടപ്പിരാന്തുകള്‍ സജുവേട്ടന്‍ അങ്ങനെ ഒരു പാടുപേര്‍.......
 
എന്റെ എന്തെങ്കിലും ചെയ്തികള്‍ ആരെയെങ്കിലും വേദനിപ്പിച്ചൂ വെങ്കില്‍ ദൈവനാമത്തില്‍ ക്ഷമ ചോദിക്കുന്നു.
എന്തായാലും ഞാന്‍ എന്നെങ്കിലും ഒരു പോസ്റ്റ് ഇടുകയാണെങ്കില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്ന് ഈ അനിയനെ സഹായിക്കുമെന്ന പ്രതീക്ഷയോടെ.......

18 comments:

  1. nee aadyam postu... ennittu commentaam... :)

    ReplyDelete
  2. നീ ധ്യര്യമായി തുടങ്ങൂ, ഞങള്‍ എല്ലാം പിന്നില്‍ ഉണ്ടു ,

    ReplyDelete
  3. thudangukaaaaa..........avasanippikkukaa.........idayil vachu nirhtaruthu......blogezhithile singangalkkidayilekku oru pulikkuttiyekoodi swagatham cheyyunnoooooooo..............Aaashamsakalllll.........

    ReplyDelete
  4. thudanguka.....avasanippikkuka.......idayil vachu nirtharuthu........ blogezhuthile singangalkkidayilekku oru narikkutikku koodi swagathammmmmm........aashamasakal..........

    ReplyDelete
  5. ആശംസകള്‍ കുട്ടാ.

    ഓര്‍മ്മകളുടെ പെട്ടി തുറക്കൂ..പോരട്ടെ കസറന്‍ പോസ്റ്റുകള്‍
    ഞങ്ങളൊക്കെ കൂടെയുണ്ട്..ധൈര്യത്തോടെ കസറൂ..

    സ്വാഗതം കൂടി...

    ReplyDelete
  6. അനിയാ .....
    വായന നിര്‍ത്തിയതായിരുന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു 'സൂത്രം' അറിഞ്ഞപ്പോള്‍ വീണ്ടും വായന തുടങ്ങാനൊരു മോഹം .ഇയ്യിടെ ഹരിയുടെ ബ്ലോഗില്‍ ചില പോസ്റ്റുകള്‍ കണ്ടപ്പോള്‍ അല്‍ഭുതം തോന്നി.എഴുതി രസിപ്പിക്കാനുള്ള കഴിവ് ഒരു അനുഗ്രഹം തന്നെയാണ്.അതുകൊണ്ട് ഏത് കഴിവിനെയും കിട്ടുന്ന അവസരത്തില്‍ പുറത്തെടുക്കണം .എല്ലാ ആശംസകളും.................

    ReplyDelete
  7. " നല്ല തുടക്കം......ബാക്കി കൂടി വായിച്ചിട്ട് ബാക്കി പറയാം....."

    SAJI. S

    ReplyDelete
  8. തുടങ്ങൂ... :-)
    --

    ReplyDelete
  9. ധൈര്യമായി എഴുതടോ മാഷേ... പാരവയ്ക്കാന്‍ ഞങ്ങളൊക്കെയില്ലേ...

    ReplyDelete
  10. ആ പണ്ടാര വേഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിക്കൂടേ....

    ReplyDelete
  11. പതിനായിരം മൈല്‍ നടക്കാന്‍ തീരുമാനിച്ചാലും, നമ്മള്‍ ഒരു കാലടി വയ്ക്കണമല്ലോ ആ നടത്തത്തിനാദ്യമായി...

    അത് പോലെ തുടര്‍ന്നെഴുതാന്‍ തീരുമാനിച്ച എല്ലാ നല്ല പോസ്റ്റുകള്‍ക്കും മുന്നൊരുക്കമായിരിക്കട്ടെ ഈ പോസ്റ്റ്.

    ഒത്തിരി നാള്‍ കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോള്‍, ഒരു പക്ഷേ നമ്മുക്കെല്ലാം അക്ഷരങ്ങളിലൂടെ ലഭിച്ച സൌഹൃദങ്ങളാവും, നമ്മളെഴുതിയ പോസ്റ്റിനെക്കാള്‍ മധുരതരമായി തോന്നുന്നത്.അതിനാല്‍
    ഔപചാരികത ഒട്ടും പുലര്‍ത്താതെ, തുടര്‍ന്നെഴുതൂ.....

    ജഗദീശ്വരന്‍ അനുഗ്രഹിക്കട്ടെ.

    സ്നേഹത്തോടെ.......നട്ടപിരാന്തന്‍

    ReplyDelete
  12. chandramouli blogspotile oru swarna thooval avatte...njangalkkayi nalla nalla postukal tharika,pakaram njangal nalla nalla commentukal tharam..

    ReplyDelete
  13. ആശങ്കകൂടാതെ കടന്നു വരൂ അനിയാ...
    എന്തായാലും ജീവിതം കരക്കടുപ്പിനാനുള്ള ശ്രമത്തിനിടെ സൌഹൃദത്തിനും അക്ഷരങ്ങള്‍ക്കും സമയം കൊടുക്കാന്‍ കഴിയുന്നത് നല്ലതു തന്നെ.
    നല്ല നല്ല പോസ്റ്റുകളുമായി തുടരുക. നല്ല ചിന്തകളെ പങ്കുവെക്കാന്‍ കഴിയട്ടെ. അതോടൊപ്പം വായനയും നിരീക്ഷണവും നല്ലരീതിയില്‍ ഉണ്ടാവട്ടെ, എങ്കിലേ നന്നായി എഴുതാനാവു.

    ഭാവുകങ്ങള്‍, ആശംസകള്‍, അനുഗ്രഹങ്ങള്‍

    ReplyDelete
  14. കുട്ടാപ്പി,

    സ്വാഗതം. എഴുതുവാനുള്ള മോഹം തോന്നി എന്നതുതന്നെയാണ് വലിയകാര്യം. എഴുതാൻ കഴിയുക എന്നത് ഒരനുഗ്രഹമാണ്.
    ധാരാളം എഴുതുക. എഴുതിയെഴുതി വളരുക. മനുജിയും മൊട്ടേട്ടനുമൊക്കെ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്.
    മനുജിയുടെ വരികളിൽ ഒരു കാര്യം കൂടി ഞാൻ കൂട്ടി ചേർക്കുന്നു... തുറക്കേണ്ടത് ഓർമ്മകളുടെ പെട്ടിമാത്രമല്ല മറിച്ച് ഭാവനകളുടെയും(നടി ഭാവനയല്ല) ചിന്തകളുടെയും പെട്ടികൾ കൂടി തുറക്കൂ...

    അറിയപ്പെടുന്ന, മികച്ച ഒരു ബ്ലോഗറായി നീ മാറട്ടെ.
    എല്ലാ ഭാവുകങ്ങളും.

    സ്നേഹപൂർവ്വം
    പോങ്ങു.

    ReplyDelete
  15. പോരട്ടേ പോരട്ടേ പോസ്റ്റുകള്‍ അങ്ങിനേ പോരട്ടേ

    ReplyDelete
  16. അനിയാ ഇങ്ങിനെ സെണ്റ്റിയടിച്ചു ഈ എട്ടനെ കരയിക്കല്ലെടാ.... സഹായം ന്താച്ചാ.. പറ.. പാവം പയ്യന്‍ .. ആളു പാവാ.. പക്ഷെ ഒന്നൊറങ്ങിക്കിട്ടണം ന്ന് മാത്രം...മ്‌..ഹ്‌...

    ReplyDelete
  17. കഴിഞ്ഞ മാര്‍ച്ചില്‍ അനുവാദം ചോദിച്ച് തുടങ്ങിയതാണല്ലോ മാഷേ. നന്ദേട്ടന്‍, പോങ്ങുമ്മൂടന്‍, തോന്ന്യാസി തുടങ്ങിയ ബ്ലോഗ് പുലികള്‍ അനുവാദവും സ്വാഗതവും പറഞ്ഞ സ്ഥിതിക്ക് പോരട്ടെ ഒരു തകര്‍പ്പന്‍ പോസ്റ്റ് .
    ആശംസകളോടെ ഷിജു.

    ReplyDelete